കണ്ണൂർ: കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ രംഗത്തെ മികവ്, സമർപ്പണം എന്നിവയക്കുള്ള "കണ്ണൂർ സഹോദയ എഡ്യൂ എക്സലൻസ് അവാർഡ് 2026 വിതരണം പയ്യാന്പലം ഉസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്നു. തലശേരി എസിപി ഡോ. എം. നന്ദഗോപൻ ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പ്രധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സഹോദയ പ്രസിഡന്റ് സുബൈർ കെ. പി. അധ്യക്ഷത വഹിച്ചു.
ട്രഷറർ സിസ്റ്റർ അർച്ചന പോൾ, ജനറൽ സെക്രട്ടറി ടി.പി.സുരേഷ് പൊതുവാൾ, കണ്ണൂർ സിറ്റി കോ-ഓർഡിനേറ്ററും വൈസ് പ്രസിഡന്റുമായ ഗീതാഞ്ജലി സുനിൽ, മുൻ കണ്ണൂർ സഹോദയ സെക്രട്ടറി ദീപിക ജയദാസ്, വൈസ് പ്രസിഡന്റ് കെ.ടി. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ടാലന്റ് സെർച്ച് പരീക്ഷ ടോപ്പർമാർ, ജീവിതസാഫല്യ പുരസ്കാര ജേതാക്കൾ, മികവുറ്റ പ്രിൻസിപ്പൽമാർ, മികവുറ്റ അധ്യാപകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.